Wednesday, February 2, 2011

N C C പരേഡ് ( വിശ്രം ,സാബ്ദാൻ ,ആഗെമൂട്,പിച്ചെമൂട് )

എട്ടാം ക്ലാസ്സില് പഠിക്കുമ്പോള്‍ 2 ആഗ്രഹങ്ങളായിരുന്നു മനസ്സില്‍...
ഒന്ന് മീശ മുളക്കലും, രണ്ട് N C C ചേരലും.. .
N C C ചേരാന്‍ തോന്നാന്‍ കാരണം 6 ലും 7 ലും പഠിക്കുന്ന സമയത്തൊക്കെ അവര്‍ ഇങ്ങനെ പരേഡ് ചെയ്തു പോകുന്നത് കാണാന്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു..
പിന്നെ എന്റെ ചേട്ടന്‍ പറയാറുണ്ട് പരേഡ് കഴിഞ്ഞാല്‍ നല്ല ചൂട് പോറേട്ടയും ഇറച്ചി കറിയും കിട്ടും പിന്നെ ക്യാമ്പ്‌ എന്ന് പറഞ്ഞ് നാട് ചുറ്റുകയും ചെയ്യാമല്ലോ...
അങിനെ ആ സുദിനം വന്നെത്തി പുതിയ ബാച്ചിനെ തിരഞ്ഞെടുക്കുന്ന ദിവസം .......
കാലത്തെ കുളിയൊക്കെ കഴിഞ്ഞ് സ്കൂളിലേക്ക് ഒരു ഓട്ടമായിരുന്നു.
മനസ്സ് നിറയെ പോലീസ് ആവാന്‍ പോകുന്നതിന്റെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം .
ഞങ്ങള്‍ കുറേ പേരുണ്ട്. ഊഴം കാത്തു നില്‍ക്കുന്നവര്‍... എങ്ങനെ ഒക്കെയൊ ഞാനും സെലക്റ്റായി..
പത്തില്‍ പഠിക്കുന്ന കാദറാണ് ഞങടെ ലീഡറ് ഒരു മൊരട്..അവന്റെ അഹങ്കാരം കാണണം .
ഗോപിനാഥന്‍ മാഷാണ് സ്കൂളീലെ N C C മാഷ് . മാഷ് ഞങ്ങള്‍ക്ക് ഡ്രെസ്സും ഷൂസ്സും ഒക്കെ തന്ന് ഒരു ഒരു ഉപദെശവും ഡിസിപ്ലിന്‍ ഇസ് മസ്റ്റ് ( ആ പഷ്ട് ) .
അങ്ങിനെ പരേഡ് ദിവസം വന്നെത്തി എന്റെ മുട്ട് കാല് കൂട്ടിയിട്ടിക്കുന്നത് കണ്ട് കാദറ് എന്നെ ഒരു നോട്ടം .
ഹോ. മാഷ് വന്നു എല്ലാവരോടും ഹിന്ദിയില്‍ പരേഡ് സാവധാന്‍ എന്ന് പറഞ്ഞു,
എന്നിട്ട് പറഞ്ഞു നമുക്ക് ഒരു ചീഫ് ഗസ്റ്റ് ഉണ്ട് ദില്ലിയില്‍ നിന്ന് വന്നതാണ് എല്ലാരും നല്ല അച്ചടക്കത്തോടെ പരേഡ് ചെയ്യണം എന്ന് ,
ഈശ്വരാ എന്റെ കാല് പഴയതിലും വേഗത്തില്‍ കൂട്ടിമുട്ടാന്‍ തുടങ്ങി ,
മാഷ് പൊയി ആ ചീഫ്നെ കൂട്ടിവന്നു ഒരു സിക്കുകാരന്‍.. ഒത്ത ഉയരം നല്ല ആരോഗ്യം ,
മാഷ് തുടങ്ങി വിശ്രം ,സാവധാന്‍ ,ആഗെമൂട്,പിച്ചെമൂട് ...
എല്ലാരും അത് ചെയുന്നു എനിക്ക് അനങ്ങാന്‍ വയ്യാ ഞാന്‍ വിയര്‍ത്തു കുളിച്ചു,
ഒരു നിമിഷം എല്ലാരും എന്നെ നോക്കാന്‍ തുടങ്ങി .മാഷ് അടുത്ത് വന്ന് എന്നോട് ഒരു ചോദ്യം- ക്യാ ഹുവാ ..?? തെരാ വാദാ എന്ന് പറയാനാ എനിക്ക് തോന്നിയെ
പക്ഷെ നാക്ക് അനക്കാന്‍ പറ്റുന്നില്ലാ കണ്ണ് പുറത്തേക്കു തള്ളി വരുന്നുമുണ്ട് ഇതെന്ത് മറിമായം .
ചീഫ് അടുത്ത് വന്ന് എന്നെ ഒന്ന് തറപ്പിച്ച് നോക്കി എന്നിട്ട് ഹിന്ദിയില്‍ എന്തോ മാഷിനൊട് പറഞ്ഞു .
അത് കെട്ട് മാഷ് എന്നെ മാറ്റി നിര്‍ത്തി കാദറിനോട് ഓഫീസ് റൂമില് പൊയി തോക്ക് എടുത്ത് കൊണ്ട് വരാന്‍ പറഞ്ഞു,
അയ്യോ!!!! ഞാന്‍ അറിയാതെ വിളിച്ചുപോയി ഈ കാലന്മാര്‍ എന്നെ ഇപ്പൊ വെടീവെച്ച് കൊല്ലുമോ?...
പരേഡ് ചെയ്യാന്‍ കഴിയാത്തത് ഇത്ര രാജ്യദ്രോഹമാ?? (ബ്ലും )

വിയര്‍ത്ത് ഒലിച്ചു വിറകുകൊള്ളി പോലെയായി ഞാന്‍,
കാദറ് തോക്ക് കൊണ്ട് വന്നു മാഷിന് കൊടുത്തു എന്നിട്ട് എന്നെ ഒരു നോട്ടം എന്തായാലും ഇപ്പൊ ചാവും .
ഞാന്‍ എല്ലാ ഈശ്വരന്മാരെയും മനസ്സില്‍ വിളീച്ച് കണ്ണുമടച്ച് പ്രാര്‍ഥിക്കാന്‍ തുടങ്ങി ..
അല്‍പ സമയം കഴിഞ്ഞു വെടിയൊച്ച ഒന്നും കേള്‍ക്കുന്നില്ല.. ഞാന്‍ ഒരു കണ്ണ് മെല്ലെ തുറന്ന് നൊക്കി മാഷ് മുന്നില്‍ നില്‍ക്കുന്നു...
എന്നിട്ട് എന്നെ ഒന്ന് ഇരുത്തി നോക്കികൊണ്ട് ഒരു ഡയലോഗ്..
"ഈ തോക്കും പൊക്കി പിടീച്ച് സ്കൂള് മൊത്തം 10 റൌണ്ട് ഓടി വാ.. ഇതാണ് നിനക്കുള്ള പണിഷ്മെന്റ് " എന്ന്...
ഹാവൂ ഒരു കാര്യത്തില്‍ സമാധാനമായികൊന്നില്ലലോ...
ഞാന്‍ ഇരുകൈയൂം നീട്ടി അത് സന്തോഷത്തോടെ ഏറ്റുവാങ്ങി...
അല്ലേലും ഞാന്‍ പണ്ടേ അങ്ങനാ..ആരേലും എന്തേലും തന്നാല്‍ സന്തോഷത്തോടെ അപ്പൊ വാങ്ങിക്കളയും..:)

ദേ..കിടക്കണ് ഞാനും തോക്കും മൂക്കും കുത്തി ഗ്രൗണ്ടില്‍.....
എന്തൊരു കനമാ ഈ പണ്ടാരത്തിന് എങ്ങനെയോ എഴുന്നേറ്റ എന്നോട് മാഷ് പറയാ ..
"ഒരു തോക്ക് പിടിക്കാന്‍ കെല്‍പ് ഇല്ലാത്തവനാ N C C യില്‍ ചേരാന്‍ വന്നിരിക്കുന്നെ...
ഓടിയിട്ട് വാ നിനക്കുള്ളത് വേറെ ഞാന്‍ തരാം".
എന്റെ ഉള്ള ഉയിരും പൊയി.
ഇതും പൊക്കി പിടിച്ച് എങിനെ ഞാന്‍ ഈ സ്കൂള് മുഴുവന്‍ ഓടും
അതും പത്ത് റൌണ്ട്..,,,ഈശ്വരാ,,,
( നമ്മുടെ വിഷ്ണൂനറീയാം എന്റെ സ്കൂളിന്റെ വലിപ്പം).
പിന്നെ എങ്ങനെ ഒക്കെയൊ അതു പൊക്കി പിടിച്ച് ഞാന്‍ സര്‍വ ശക്തിയും എടുത്ത് ഓടി,കണ്ണീന്ന് പൊന്നീച്ച പറന്നിട്ടാണെ കണ്ണും കാണാനില്ല ..
ഓരോ റൌണ്ട് ചുറ്റി വരുമ്പൊഴും കേള്‍ക്കാം ..
വിശ്രം,സാവധാന്‍ ,ആഗെമൂട്, പീച്ചെമൂട്....ഒലക്കേടെ മൂട്..ഇവിടെ ബാക്കിയുള്ളവന്റെ ചീട്ടു കീറി.. ....
ഒരു 3 റൌണ്ട് കഴിഞ്ഞ് കാണും ഞാന്‍ തലചുറ്റി വീണു...
കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ജീവോദയാ ഹോസ്പിറ്റലിലാ..
ചുറ്റും ആളുകള് ...ഭാഗ്യം തല്ലചുറ്റി വീണത്‌ നന്നായി...
അല്ലെങ്കില്‍ പത്ത് റൌണ്ടും കഴിഞ്ഞ് മാഷ് പറഞ്ഞ ആ വേറെ തരാം എന്ന് പറഞ്ഞ സാധനം കൂടിഞാന്‍ ചെയ്യേണ്ടി വന്നേനെ..

എന്തായാലും അതിനു ശെഷം ഞാന്‍ പിന്നെ ആ വഴിക്ക് പോയിട്ടില്ല...



എന്റെ ആദ്യ ബ്ലോഗാണ് ഇത് തെറ്റ്കുറ്റങ്ങള് കാണും... ക്ഷമിക്കണേ..

6 comments:

  1. ബൂലോകത്തേക്ക് സ്വാഗതം ബിനുകാ...........!!

    ആശംസകള്‍ .........!!

    ReplyDelete
  2. ആഹ ... ചേലക്കരയണ്ണനു ബൂലോകത്തെക്ക് സ്വാഗതം ...

    ReplyDelete
  3. പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.....

    ReplyDelete
  4. എല്ലാവര്‍ക്കും നന്ദി !

    ReplyDelete