Wednesday, February 2, 2011

സ്വാമി ശരണം.

എന്റെ കുട്ടിക്കാലത്ത് . തുലാം, വൃശ്ചികം മാസമായാൽ ഞാൻ അച്ഛനെ ഒരു കാര്യത്തിൽ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നതായി അമ്മ എപ്പോഴും പറയുമായിരുന്നു......എന്താണെന്നോ...? അപ്പോഴാണല്ലോ ശബരിമല സീസൺ....എല്ലാ വർഷവും അച്ഛൻ ചേട്ടന്മാരെയും കൂട്ടി ശബരിമലയ്ക്ക് പോകുമായിരുന്നു .എന്നെ കൊണ്ടു പോകില്ല ..ഞാ‍ൻ ചോദിച്ചാൽ അച്ഛൻ പറയും“നിനക്ക് അതിനുള്ള പ്രായമായില്ലാ അടുത്ത വർഷമാകട്ടെ കൊണ്ടു പോകാം“ എന്ന്..

അന്നൊക്കെ ഞാനും എന്റെ തൊട്ടു മൂത്ത ചേട്ടനും പിന്നെ കുറച്ച് കൂട്ടുകാരും ചേർന്നാണ് വേനൽ കാലത്ത്
കുറുമലയിലേക്ക് പോയിരുന്നത്....എന്തിനെന്നോ , കശുവണ്ടി പറിക്കാൻ... (അത് കൊണ്ട് പോയി പാപ്പിച്ചെട്ടന്റെ കടയിൽ കൊടുത് ആ പൈസക്കാണ് അന്ന് സിനിമക്ക് പൊയിരുന്നെ...) മാരാങ്കുന്നോക്കെ ഒറ്റ ഓട്ടത്തിന് ഞാ‍ൻ കയറിയിട്ടുണ്ട് ...അങ്ങനെയുള്ള
എനിക്കാണോ ശബരിമല കയറാൻ സമയമായില്ലാ എന്നും പറഞ്ഞ് അച്ഛൻ തടസ്സം
പറയുന്നത്.....പാവം ഞാൻ ...
അന്ന് കൂട്ടുകാരുമായി ചേർന്ന് കശുവണ്ടി പറിക്കാൻ സാഹസീകമായി ഞാൻ
കാട്ടികൂട്ടിയ വിക്രിയകൾ അച്ഛനോടു പറഞ്ഞാൽ പിന്നെ എനിക്ക് സുഖമായി
മലർന്ന് കിടന്ന് ഉറങ്ങാനോ ചമ്രമ്പടിഞ്ഞ് ഇരുന്ന് വെള്ളചോറ് (പഴംകഞ്ഞി)
വെട്ടിവിഴുങ്ങാനൊ കഴിയാത്ത വിധം ചിലപ്പോൾ എന്റെ ചന്തിയിലെ തൊലി ചൂരലിൽ
ഉരിച്ചെടുകും എന്ന് അറിയാവുന്നത് കൊണ്ട് അത് പറയാനും പറ്റാതെ ഞാൻ എന്റെ
വേദനയിൽ നീറി ഇതികർത്തവ്യാമൂഢനായി കാലം കഴിച്ചു,

അന്ന് ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം ....പതിവ് പോലെ വൃശ്ചികമാസം ആഗതമായി..
ഇത്തവണ എങ്ങനെയെങ്കിലും മല കയറാൻ കഴിഞ്ഞിരുന്നെങ്കിൽ ...അച്ഛനോട്
ചോദികാനൊരു അവസരത്തിനായി തരം നോക്കി ഞാൻ നടന്നു..ഒരു ദിവസം കാലത്ത് ഞാൻ അച്ഛന്റെ അരികിൽ എത്തി....എന്നെ കണ്ടയുടൻ എന്താ എന്നു ചോദിക്കും വിധം അച്ഛന് “ഊം” എന്ന് ചോദിച്ചു... എന്റെ ചിരകാല ആഗ്രഹം ഞാൻ അച്ഛനു മുന്നിൽ അവതരിപ്പിച്ചു... ..
എന്റെ ആഗ്രഹം കേട്ട അച്ഛൻ തലയുയർത്തി എന്നെ ഒന്ന് ഉഴിഞ്ഞു നോക്കി
എന്നിട്ട് അമ്മയോട് “ഇവനെ ഇപ്രാവശ്യം മലയ്ക്ക്
കൊണ്ട് പോകണോ പത്മേ“... എന്നൊരു ചോദ്യം ...അമ്മയ്ക്ക് എന്റെ വിഷമം നല്ല പോലെയറിയാം ...അമ്മ എന്റെ സൈഡാ അമ്മ എസ്സ് മൂളി ..മതി അത് മതി...അമ്മയുടെ സമ്മത മൂളലിൽ അച്ഛൻ വീണു..

അങ്ങനെ അടുത്ത ദിവസം മുതൽ ഞാനും വ്രതം നോൽക്കാൻ തുടങ്ങി ...കനിസ്വാമിയല്ലേ..അതിനാൽ എനിക്ക് 41 ദിവസത്തെ വ്രതം വേണമത്രേ അതിനു ശേഷം മാത്രമേ മാലയിടാൻ കഴിയൂ... എന്നും
വെളുപ്പിനെ എഴുന്നേറ്റ് കുളി ,പ്രാർഥന ,ഇഡ്ലിയും സാമ്പാറൂം കൂട്ടി പ്രാതൽ തുടങ്ങി എല്ലാം അതിന്റേതായ
ചിട്ടയിൽ തന്നെ പോയിരുന്ന ദിനങ്ങൾ... .

അപ്പോഴാണ് സ്കൂളിൽ യുവജനോത്സവം നടക്കുന്നത്... എല്ലാവരും മത്സരത്തിനു
പങ്കെടുക്കാൻ പേരു കൊടുക്കുന്നു.... ഞാനും ദിലീപും ഞങളുടെ കഴിഞ്ഞ വർഷത്തെ
അതെ നാടകം( തീൻ മേശയിലെ ദുരന്തം ) തന്നെ അവതരിപ്പിക്കാം എന്ന്
തീരുമാനിച്ചു. ഒറ്റ നിബന്ധന.. കഴിഞ്ഞ തവണ എനിക്ക് ബെസ്റ്റ് ആക്റ്റ്ര് കിട്ടിയ റോൾ അവന് വേണം ..
അങ്ങനെ ആ നിബന്ധനയിൽ, റിഹേഴ്സലൊക്കെ അതിന്റെതായ മുറയ്ക്ക് നടന്ന് പോന്നു.

യുവജനോത്സവം ദിനങ്ങൾ വന്നെത്തി... മൊത്തം പരിപാടികളും അടിപൊളി തന്നെ ...
രണ്ടാം ദിവസവും ...അന്നാണ് നാടകം ...സ്തിരം നാടകമായിരുനത് കൊണ്ട് ഞങ്ങൾക്ക്
റിഹേഴ്സൽ ഒരു പ്രശ്നമേ അല്ലായിരുന്നു ,,,ഞങ്ങളാരാ മക്കള് അല്ല പിന്നെ ,, കാലത്ത് ഒന്ന് രണ്ട് റിഹേഴ്സൽ ഒക്കെ നടത്തി സെറ്റ് ഒക്കെ ഒന്ന് ശരിയാക്കി മേക്കപ്പ് ഒക്കെ ഇട്ട് ഞങ്ങളൂം അറവമാടുകളെ പോലെ
ഞങ്ങളുടെ ഊഴവും കാത്ത് നിന്നു .. എല്ലാരും ഭയങ്കര കലാകാരന്മാർ തന്നെ
..അതുകൊണ്ടെന്താ മൊത്തം 17നാടകം ..
കാലത്ത് നേരത്തെ സ്കൂളില് എത്തേണ്ടത്തിനാൽ ഒരുവിധം കഴിച്ചെന്ന് വരുതിയാണ് സ്കൂളിലേക്ക് ഞാൻ വന്നത് സ്വാമിയല്ലേ കാലത്ത് പ്രാതൽ മസ്റ്റാ‍,,, സമയം ഉച്ച ഉച്ചര ഉച്ചെമുക്കാലായി ഞങ്ങളുടെ ചെസ് നമ്പർ 14 മാത്രം വിളിക്കുന്നില്ല.
എന്തൊരു കഷ്ടാമാ നോക്കണേ വിശന്ന് മനുഷ്യന്റെ ഊപാടിളകി ...

അപ്പോഴാണ് ദീലീപ് പറഞ്ഞത്...“ ഡാ നീ പോയി മീര ടീച്ചറെ ഒന്ന് കണ്ട് നമ്മുടെ നാടകം എപ്പോഴാ എന്ന് അറിഞ്ഞ് വാ ..അവസാനമാണു നമ്മുടെ നാടകമെങ്കിൽ നമുക്ക് മണിക്കാന്റെ ഹോട്ടലിൽ പോയി ഒരു ചായയെങ്കിലും കുടിച്ച് വരാം എന്ന് “ .ഞാൻ മെല്ലെ സ്റ്റേജിന്റെ പുറകിലൂടെ ചെന്ന് മീരടിച്ചറോട് കാര്യം ചോദിച്ചു. രണ്ട് നാടകം കഴിഞ്ഞെ ഞങ്ങടെ നാടകം ഉള്ളു എന്ന അറിഞ്ഞയുടനെ ഞങ്ങളോടി
മണീക്കാന്റെ ഹോട്ടലിലെ തകര ബഞ്ചിൽ ആസനസ്ഥരായി.
നല്ല ബീഫ് കറിയുടെ മണം മൂക്ക് തുളക്കുന്നു , ദീലിപ് ഉടൻ ഓർഡർ കൊടുത്തു..”മണീക്കാ ഈരണ്ട് പ്ലൈറ്റ് പൊറോട്ടയും ബീഫ് കറീം താ ..പെട്ടെന്നാവട്ടെ ഞങ്ങൾക്ക് പോയിട്ട് അഭിനയിക്കനുള്ളതാ ,,,
അതു കേട്ട് “അതെടാ ഇത് കഴിച്ച് കഴിഞ്ഞ് നീ കക്കൂസ്സിൽ ഒരു കാബറെ തന്നെ നടത്തും“ എന്ന രീതിയിൽ ഞങളെ ഒന്ന് നോക്കി കൊണ്ട് ഐറ്റംസ് മണിക്കാൻ ഞങ്ങടെ മുന്നിലെത്തിച്ചു,
വിശപ്പിന്റെ കാഠിന്യമോ ബീഫിന്റെ മണമോ ...ഞാൻ എന്തിനടിമപ്പെട്ടിട്ടാണന്നറിയില്ല ആക്രാന്തതൊടെ ഒരു പീസ് പൊറെട്ടയെടുത്ത് ബീഫും ചെർത്ത് വായിലിട്ട് ചവച്ചരച്ച് ഒറ്റ മിണുങൽ,,അയ്യോ,,സ്വാമി ശരണം..എന്റെ ഉള്ളൊന്ന് കാളി ....ഈശ്വരാ ആകെ കുഴപ്പമായല്ലൊ ഇനി എന്ത് ചെയ്യും ..ഞാനാ കാലനെ ഒന്ന് നോക്കി അവൻ കള്ളനെ കിട്ടിയ പോലീസിനെ പോലെ പൊറോട്ട വലിച്ച് കീറുന്നു ബീഫ് കടീച്ച് പറീക്കുന്നു,,,എനിക്ക് അവനെ കൊല്ലാനാ തോന്നിയത്... എന്ത് ചെയ്യാം സ്വാമിയായി പോയില്ലേ. എനിക്കാകെ പേടിയായി... കാരണം, മണീക്ക എന്റെ അച്ഛന്റെ അടുത്ത ദോസ്താ..പുള്ളിയെങ്ങാനും ഇത് അച്ഛനോട് പറഞ്ഞാ പിന്നെ ഈ വർഷത്തെ എന്റെ ശബരിമല
കയറ്റം വെറും കുറുമലയിൽ ഒതുങ്ങും വിശനിട്ടാണെ വയറ് പുകയുന്നുമുണ്ട് ..പിന്നെ ഒന്നും ആലോചിച്ചില്ലാ ഞാനും ഒരു പോലീസുക്കാരനായി ...
സ്റ്റേജിൽ ഡയലോഗ് പറയുമ്പോൾ മാത്രമല്ല രാത്രി ഉറങ്ങുമ്പോൾ വരെ ഞാൻ മനസ്സിൽ
സ്വാമിയെ ഈ കാര്യം അച്ഛനറിയരുതെ എന്ന് മാത്രമായിരുന്നു പ്രാർഥിച്ചിരുന്നത്....
എന്തായാലും അയ്യപ്പൻ അത് കേട്ടു ....ഇതുവരെ ഈ കര്യം അച്ഛനറീഞിട്ടില്ലാ .പിന്നെ
കനിസ്വാമിയായത് കൊണ്ട് എന്റെ ഈ അപരാദം അദ്ദേഹം ക്ഷമിച്ചെന്ന് എനിക്ക് മനസ്സിലായി ....കാരണം പിന്നെയും ഞാൻ ഒരുപാട് തവണ ശബരിമലകയറി

N C C പരേഡ് ( വിശ്രം ,സാബ്ദാൻ ,ആഗെമൂട്,പിച്ചെമൂട് )

എട്ടാം ക്ലാസ്സില് പഠിക്കുമ്പോള്‍ 2 ആഗ്രഹങ്ങളായിരുന്നു മനസ്സില്‍...
ഒന്ന് മീശ മുളക്കലും, രണ്ട് N C C ചേരലും.. .
N C C ചേരാന്‍ തോന്നാന്‍ കാരണം 6 ലും 7 ലും പഠിക്കുന്ന സമയത്തൊക്കെ അവര്‍ ഇങ്ങനെ പരേഡ് ചെയ്തു പോകുന്നത് കാണാന്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു..
പിന്നെ എന്റെ ചേട്ടന്‍ പറയാറുണ്ട് പരേഡ് കഴിഞ്ഞാല്‍ നല്ല ചൂട് പോറേട്ടയും ഇറച്ചി കറിയും കിട്ടും പിന്നെ ക്യാമ്പ്‌ എന്ന് പറഞ്ഞ് നാട് ചുറ്റുകയും ചെയ്യാമല്ലോ...
അങിനെ ആ സുദിനം വന്നെത്തി പുതിയ ബാച്ചിനെ തിരഞ്ഞെടുക്കുന്ന ദിവസം .......
കാലത്തെ കുളിയൊക്കെ കഴിഞ്ഞ് സ്കൂളിലേക്ക് ഒരു ഓട്ടമായിരുന്നു.
മനസ്സ് നിറയെ പോലീസ് ആവാന്‍ പോകുന്നതിന്റെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം .
ഞങ്ങള്‍ കുറേ പേരുണ്ട്. ഊഴം കാത്തു നില്‍ക്കുന്നവര്‍... എങ്ങനെ ഒക്കെയൊ ഞാനും സെലക്റ്റായി..
പത്തില്‍ പഠിക്കുന്ന കാദറാണ് ഞങടെ ലീഡറ് ഒരു മൊരട്..അവന്റെ അഹങ്കാരം കാണണം .
ഗോപിനാഥന്‍ മാഷാണ് സ്കൂളീലെ N C C മാഷ് . മാഷ് ഞങ്ങള്‍ക്ക് ഡ്രെസ്സും ഷൂസ്സും ഒക്കെ തന്ന് ഒരു ഒരു ഉപദെശവും ഡിസിപ്ലിന്‍ ഇസ് മസ്റ്റ് ( ആ പഷ്ട് ) .
അങ്ങിനെ പരേഡ് ദിവസം വന്നെത്തി എന്റെ മുട്ട് കാല് കൂട്ടിയിട്ടിക്കുന്നത് കണ്ട് കാദറ് എന്നെ ഒരു നോട്ടം .
ഹോ. മാഷ് വന്നു എല്ലാവരോടും ഹിന്ദിയില്‍ പരേഡ് സാവധാന്‍ എന്ന് പറഞ്ഞു,
എന്നിട്ട് പറഞ്ഞു നമുക്ക് ഒരു ചീഫ് ഗസ്റ്റ് ഉണ്ട് ദില്ലിയില്‍ നിന്ന് വന്നതാണ് എല്ലാരും നല്ല അച്ചടക്കത്തോടെ പരേഡ് ചെയ്യണം എന്ന് ,
ഈശ്വരാ എന്റെ കാല് പഴയതിലും വേഗത്തില്‍ കൂട്ടിമുട്ടാന്‍ തുടങ്ങി ,
മാഷ് പൊയി ആ ചീഫ്നെ കൂട്ടിവന്നു ഒരു സിക്കുകാരന്‍.. ഒത്ത ഉയരം നല്ല ആരോഗ്യം ,
മാഷ് തുടങ്ങി വിശ്രം ,സാവധാന്‍ ,ആഗെമൂട്,പിച്ചെമൂട് ...
എല്ലാരും അത് ചെയുന്നു എനിക്ക് അനങ്ങാന്‍ വയ്യാ ഞാന്‍ വിയര്‍ത്തു കുളിച്ചു,
ഒരു നിമിഷം എല്ലാരും എന്നെ നോക്കാന്‍ തുടങ്ങി .മാഷ് അടുത്ത് വന്ന് എന്നോട് ഒരു ചോദ്യം- ക്യാ ഹുവാ ..?? തെരാ വാദാ എന്ന് പറയാനാ എനിക്ക് തോന്നിയെ
പക്ഷെ നാക്ക് അനക്കാന്‍ പറ്റുന്നില്ലാ കണ്ണ് പുറത്തേക്കു തള്ളി വരുന്നുമുണ്ട് ഇതെന്ത് മറിമായം .
ചീഫ് അടുത്ത് വന്ന് എന്നെ ഒന്ന് തറപ്പിച്ച് നോക്കി എന്നിട്ട് ഹിന്ദിയില്‍ എന്തോ മാഷിനൊട് പറഞ്ഞു .
അത് കെട്ട് മാഷ് എന്നെ മാറ്റി നിര്‍ത്തി കാദറിനോട് ഓഫീസ് റൂമില് പൊയി തോക്ക് എടുത്ത് കൊണ്ട് വരാന്‍ പറഞ്ഞു,
അയ്യോ!!!! ഞാന്‍ അറിയാതെ വിളിച്ചുപോയി ഈ കാലന്മാര്‍ എന്നെ ഇപ്പൊ വെടീവെച്ച് കൊല്ലുമോ?...
പരേഡ് ചെയ്യാന്‍ കഴിയാത്തത് ഇത്ര രാജ്യദ്രോഹമാ?? (ബ്ലും )

വിയര്‍ത്ത് ഒലിച്ചു വിറകുകൊള്ളി പോലെയായി ഞാന്‍,
കാദറ് തോക്ക് കൊണ്ട് വന്നു മാഷിന് കൊടുത്തു എന്നിട്ട് എന്നെ ഒരു നോട്ടം എന്തായാലും ഇപ്പൊ ചാവും .
ഞാന്‍ എല്ലാ ഈശ്വരന്മാരെയും മനസ്സില്‍ വിളീച്ച് കണ്ണുമടച്ച് പ്രാര്‍ഥിക്കാന്‍ തുടങ്ങി ..
അല്‍പ സമയം കഴിഞ്ഞു വെടിയൊച്ച ഒന്നും കേള്‍ക്കുന്നില്ല.. ഞാന്‍ ഒരു കണ്ണ് മെല്ലെ തുറന്ന് നൊക്കി മാഷ് മുന്നില്‍ നില്‍ക്കുന്നു...
എന്നിട്ട് എന്നെ ഒന്ന് ഇരുത്തി നോക്കികൊണ്ട് ഒരു ഡയലോഗ്..
"ഈ തോക്കും പൊക്കി പിടീച്ച് സ്കൂള് മൊത്തം 10 റൌണ്ട് ഓടി വാ.. ഇതാണ് നിനക്കുള്ള പണിഷ്മെന്റ് " എന്ന്...
ഹാവൂ ഒരു കാര്യത്തില്‍ സമാധാനമായികൊന്നില്ലലോ...
ഞാന്‍ ഇരുകൈയൂം നീട്ടി അത് സന്തോഷത്തോടെ ഏറ്റുവാങ്ങി...
അല്ലേലും ഞാന്‍ പണ്ടേ അങ്ങനാ..ആരേലും എന്തേലും തന്നാല്‍ സന്തോഷത്തോടെ അപ്പൊ വാങ്ങിക്കളയും..:)

ദേ..കിടക്കണ് ഞാനും തോക്കും മൂക്കും കുത്തി ഗ്രൗണ്ടില്‍.....
എന്തൊരു കനമാ ഈ പണ്ടാരത്തിന് എങ്ങനെയോ എഴുന്നേറ്റ എന്നോട് മാഷ് പറയാ ..
"ഒരു തോക്ക് പിടിക്കാന്‍ കെല്‍പ് ഇല്ലാത്തവനാ N C C യില്‍ ചേരാന്‍ വന്നിരിക്കുന്നെ...
ഓടിയിട്ട് വാ നിനക്കുള്ളത് വേറെ ഞാന്‍ തരാം".
എന്റെ ഉള്ള ഉയിരും പൊയി.
ഇതും പൊക്കി പിടിച്ച് എങിനെ ഞാന്‍ ഈ സ്കൂള് മുഴുവന്‍ ഓടും
അതും പത്ത് റൌണ്ട്..,,,ഈശ്വരാ,,,
( നമ്മുടെ വിഷ്ണൂനറീയാം എന്റെ സ്കൂളിന്റെ വലിപ്പം).
പിന്നെ എങ്ങനെ ഒക്കെയൊ അതു പൊക്കി പിടിച്ച് ഞാന്‍ സര്‍വ ശക്തിയും എടുത്ത് ഓടി,കണ്ണീന്ന് പൊന്നീച്ച പറന്നിട്ടാണെ കണ്ണും കാണാനില്ല ..
ഓരോ റൌണ്ട് ചുറ്റി വരുമ്പൊഴും കേള്‍ക്കാം ..
വിശ്രം,സാവധാന്‍ ,ആഗെമൂട്, പീച്ചെമൂട്....ഒലക്കേടെ മൂട്..ഇവിടെ ബാക്കിയുള്ളവന്റെ ചീട്ടു കീറി.. ....
ഒരു 3 റൌണ്ട് കഴിഞ്ഞ് കാണും ഞാന്‍ തലചുറ്റി വീണു...
കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ജീവോദയാ ഹോസ്പിറ്റലിലാ..
ചുറ്റും ആളുകള് ...ഭാഗ്യം തല്ലചുറ്റി വീണത്‌ നന്നായി...
അല്ലെങ്കില്‍ പത്ത് റൌണ്ടും കഴിഞ്ഞ് മാഷ് പറഞ്ഞ ആ വേറെ തരാം എന്ന് പറഞ്ഞ സാധനം കൂടിഞാന്‍ ചെയ്യേണ്ടി വന്നേനെ..

എന്തായാലും അതിനു ശെഷം ഞാന്‍ പിന്നെ ആ വഴിക്ക് പോയിട്ടില്ല...



എന്റെ ആദ്യ ബ്ലോഗാണ് ഇത് തെറ്റ്കുറ്റങ്ങള് കാണും... ക്ഷമിക്കണേ..